തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളേജ് 125-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പിടിഎയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിഎസ്‌സിയുടെ സുതായതക്കും വിശ്വാസ്യതക്കും ഇതുവരെ കോട്ടം തട്ടിയിട്ടില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. കേരളത്തിലെ സാമുഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന ഏക സ്ഥാപനം പിഎസ്‌സി മാത്രമാണ്. വിഷയത്തേക്കാള്‍ പഠിക്കുന്ന വിഷയം ഗൗരവപൂര്‍വ്വം സ്വീകരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി വികസിപ്പിക്കുന്ന ദൗത്യമാണ് കരിയര്‍ ഗൈഡന്‍സിന് നിര്‍വ്വഹിക്കാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.പി.എം.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് കെ.നന്ദകുമാര്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ചന്ദ്രഭാനു, ഐക്യുഎസി കോ-ഓഡിനേറ്റര്‍ ഡോ.അനില്‍കുമാര്‍, ഡോ.എ.വത്സലന്‍, സീനിയര്‍ സൂപ്രണ്ട് ബിന്ദു ബാലന്‍, യൂണിയന്‍ ചെയര്‍മാന്‍ അനുരാഗ് എന്നിവര്‍ സംസാരിച്ചു. പിടിഎ സെക്രട്ടറി പ്രൊഫ.പി.വി.ഷിബു സ്വാഗതവും ഡോ.പി.അബ്ദുറഷീദ് നന്ദിയും പറഞ്ഞു.
















