ചങ്ങനാശേരി: ചരിത്രപ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ ദീപ മഹോത്സവത്തിന് ഇന്നലെ വൈകിട്ട് കിഴക്കും പടിഞ്ഞാറും നടയില്‍ കൊടിയേറി. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന് ഭട്ടതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. 24ന് പുലര്‍ച്ചെ 5നാണ് പ്രസിദ്ധമായ ദീപ. ഇന്ന് വൈകിട്ട് 8.30ന് സംഗീതസദസ്സ്, 7ന് നൃത്തസന്ധ്യ, 17ന് വൈകിട്ട് 5.30ന് ഭക്തിഗാനാമൃതം, 7ന് നൃത്തനാടകം. 18ന് വൈകിട്ട് 6ന് നൃത്തനൃത്യങ്ങള്‍, 7.30ന് കഥകളി-സന്താനഗോപാലം. 19ന് വൈകിട്ട് 5.30ന് കിഴക്കോട്ട് എഴുന്നള്ളിപ്പ്. കോട്ടമുറി ജംഗ്ഷനില്‍ ഹൈന്ദവസമിതിയുടെ സ്വീകരണം, തുടര്‍ന്ന് ഭക്തിഘോഷലഹരി, 5.30ന് കുന്നുംപുറം ജംഗ്ഷനില്‍ ദേശവിളക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വരവേല്പ്. വൈകിട്ട് 6ന് സംഗീതസദസ്സ്, 9.30ന് കൈമണി ഉഴിച്ചില്‍, 20ന് രാവിലെ 8.30നും വൈകിട്ട് 5.30നും കാഴ്ചശ്രീബലി, 6ന് ചാക്യാര്‍കൂത്ത്, 6.30ന് സേവ, 9ന് കഥാപ്രസംഗം. 10ന് കൈമണി ഉഴിച്ചില്‍, പുറപ്പാട് എഴുന്നള്ളത്ത്. 21ന് രാവിലെ 8.30നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് കൊട്ടിപ്പാടി സേവ, 6ന് സേവ, 10ന് പുറപ്പാട് എഴുന്നള്ളിപ്പ്. 22ന് രാവിലെ 8.30നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി, വൈകിട്ട് 4.30ന് പാഠകം, 9.30ന് ശ്രുതിലയസംഗമം, രാത്രി 10ന് പുറപ്പാട് എഴുന്നള്ളിപ്പ് , 9ന് മുക്കാട്ടുപടിയില്‍ സ്വീകരണം. സപ്തവയലിന് ഫ്യൂഷന്‍ , 11ന് വരവേല്പ്. 23ന് രാവിലെ 8.30നും വൈകിട്ട് 5.15നും കാഴ്ചശ്രീബലി, വൈകിട്ട് 4ന് ഓട്ടന്തുള്ളല്, 4.30ന് ശരകൂടം എഴുന്നള്ളിപ്പ്, 5ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, പി.കെ. കുമാരന് എന്നിവര്‍ക്ക് സ്വീകരണം, 11ന് പുറപ്പാട് എഴുന്നള്ളിപ്പ് ആരമല ശിവക്ഷേത്രത്തിലേയ്ക്ക്, രാത്രി 1ന് നൃത്തനാടകം രാത്രി 2.30ന് പനച്ചിക്കലേറ്റം, ചാടിക്കൊട്ട് തുടര്‍ന്ന് മുര്യംകുളങ്ങരയിലേക്ക് എഴുന്നള്ളിപ്പ്, 24ന് പുലര്‍ച്ചെ 5ന് ദീപ, രാവിലെ 10ന് ആറാട്ട് എന്നിവയാണ് പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: