പയ്യന്നൂര്‍: കാല്‍ നൂറ്റാണ്ട് പിന്നിട്ട നേതാജി കടന്നപ്പള്ളിയുടെ കൂട്ടായ്‌മയില്‍ രൂപംകൊണ്ട സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ എഡിഎം ഒ.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ഇ.എന്‍.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായങ്ങള്‍ നടക്കല്‍ വിജയന്‍ വിതരണം ചെയ്തു. കെ.പദ്മനാഭന്‍, അഡ്വ.ബ്രിജേഷ് കുമാര്‍, സി.കെ.രമേശന്‍, ബി.സജിത്ത് ലാല്‍, ഉമേഷ് പോച്ചപ്പന്‍, എം.ശുഭ, എം.സരോജിനി, അഡ്വ.വി.എം.വിജയരാഘവന്‍, ഒ.കെ.നാരായണന്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, കെ.വി.ബാലകൃഷ്ണന്‍, ഇ.സി.സുധീഷ് എന്നിവര്‍ സംസാരിച്ചു. ചിറ്റന്നൂര്‍ കലാക്ഷേത്രയുടെ രമ്യ സന്തോഷ് നയിച്ച ശാസ്ത്രീയ നൃത്തവിസ്മയം, രണബലി നാടകം എന്നിവയമുണ്ടായി.
















