വൈക്കം : പ്രവര്‍ത്തനമികവില്‍ വൈക്കം ഫയര്‍ഫോഴ്‌സ്. കുടുംബത്തെ രക്ഷപെടുത്തുവാന്‍ ഫയര്‍ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഗ്യാസ് സിലിണ്ടര്‍ ഓഫാക്കാതെ കിടന്നുറങ്ങിയ കുടുംബം പുലര്‍ച്ചെ എഴുന്നേറ്റ് ലൈറ്റിടുവാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതി പ്രവാഹം മൂലം ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. കൊതവറ കോനാട്ട് എബ്രഹാമിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അപകടമുണ്ടായത്. ഒരു നിമിഷം എബ്രഹാമും കുടുംബവും മരണം മുന്നില്‍കണ്ടു. രക്ഷപെട്ടതിനെക്കുറിച്ച് ഒരു ഓര്‍മയുമില്ലെന്ന് ഇവര്‍ കണ്ണീരൊപ്പി പറയുന്നു. സംഭവമറിഞ്ഞ ഉടന്‍ വൈക്കം യൂണിറ്റിലെ സ്റ്റേഷന്‍ ഓഫീസര്‍ ഷാജികുമാറിന്റെയും ലീഡിംഗ് ഫയര്‍മാന്‍ തോമസ് മാനുവലിന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകള്‍ കൊതവറ ഗ്രാമത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു.
















