കോട്ടയം: ശിവഗിരി തീര്‍ത്ഥാടന വിളംബരം ജില്ലാതല സമ്മേളനം നാളെ സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ഇ.എം. സോമനാഥന്, കെ.കെ. സരളപ്പന്‍, അഡ്വ. ശശികുമാര്‍ പി.ആര്.നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: