കോട്ടയം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹസന്ദേശം നല്‍കികൊണ്ട് ബിജെപി ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തകര്‍ ക്രിസ്മസ് ആശംസകളുമായി വിവിധ മതകേന്ദ്രങ്ങളിലെത്തി. ദേവലോകം അരമനയില്‍ ബെസ്സലീയോസ് മാര്‍ത്തോമാ ദ്വുതിയന്‍ കാതോലിക്കാ ബാവയ്‌ക്ക് ക്രിസ്മസ് ആശംസകള്‍ അര്‍പ്പിച്ച് അനുഗ്രഹം തേടിയ സംഘം സിഎസ്‌ഐ ബിഷപ് സാം മാത്യു, യാക്കോബായ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍-തീമത്തിയോസ്, കോട്ടയം ജുമാ മസ്ജിദ്, തിരുനക്കര ക്ഷേത്രം, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍, സെക്രട്ടറി ആര്‍. രാജീവ്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചെത്താട്ടില്‍, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി, സിഎസ്‌ഐ മധ്യകേരളാ സഭാ ബിഷപ് ഹൗസ് അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഡാനിയേല്‍, ക്‌നാനായ ബിഷപ് ഹൗസ് സെക്രട്ടറി റവ. അലക്‌സ് ഓലിക്കര എന്നിവരെ സന്ദര്‍ശിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കോര സി. ജോര്‍ജ്ജ്, ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ. പ്രവീണ്‍ ജോര്‍ജ്ജ് ഇട്ടിച്ചെറിയ, ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ റാവുത്തര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, ബിജെപി ജില്ലാ സെക്രട്ടറി കെ.കെ. മണിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ മറ്റു മതകേന്ദ്രങ്ങളും സന്ദര്‍ശിക്കുമെന്ന് സംഘം അറിയിച്ചു.
















