വാഴൂര്‍: വില്ലേജ് ഓഫീസിന് സ്വന്തമായി ആസ്ഥാനമന്ദിരം പണിയണമെന്ന ആവശ്യം ശക്തമായി. അഞ്ചു വര്‍ഷം മുമ്പ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മം നടന്നത്.
വര്‍ഷം അഞ്ചു പിന്നിടുമ്പോഴും ഇതുവരെയും യാതൊരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നതു വാടക കെട്ടിടത്തിലാണ്. വാടകയിനത്തില്‍ സര്‍ക്കാരിന് ഇതുവരെ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു.
അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വില്ലേജാഫീസിന് സ്വന്തമമായി കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ നാട്ടുകാര്‍.
















