കോട്ടയം: ഈ വര്‍ഷത്തെ ഇടക്കൊച്ചി പ്രഭാകരന് സ്മാരക ‘കാഥിക പത്മം’ പുരസ്കാരം കലാശ്രീ വിനോദ് ചമ്പക്കരയ്ക്ക് സമ്മാനിച്ചു. 10001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് സംഗീത സംവിധായകന് എം.കെ.അര്ജ്ജുനന് മാഷും ചലച്ചിത്ര സംവിധായകന് വിനയനും ചേര്‍ന്ന് വിനോദ് ചമ്പക്കരയ്ക്ക് കൈമാറി. നാലരപ്പതിറ്റാണ്ട് കഥാപ്രസംഗ രംഗത്ത് നിറഞ്ഞുനിന്നിരുന്ന ഇടക്കൊച്ചി പ്രഭാകരന്റെ 10-ാം അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഇടക്കൊച്ചി പ്രഭാകരന് സ്മാരക കലാമന്ദിരമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സംഗീതനാടക അക്കാദമി വൈസ് ചെയര്മാന് ടി.എം എബ്രഹാം, ഇടക്കൊച്ചി സലീംകുമാര്‍, അയിലം ഉണ്ണികൃഷ്ണന്, മുതുകുളം സോമനാഥ്, വസന്തകുമാര്‍ സംബശിവന് പുളിമാത്ത് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: