Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോളേജിന്റെ അഫിലിയേഷന്‍ നഷ്ടപ്പെടുമെന്ന് സര്‍വ്വകലാശാലയുടെ മുന്നറിയിപ്പ് ആശങ്കയോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:49 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഐഎച്ച്ആര്‍ഡി കോളേജിന്റെ അഫിലിയേഷന്‍ നഷ്ടപ്പെടുമെന്ന് എംജി സര്‍വ്വകലാശാല മുന്നറിയിപ്പ് നല്‍കിയതോടെ വിദ്യാര്‍ ത്ഥികള്‍ ആശങ്കയില്‍.

കോളേജിന് സ്വന്തമായി കാമ്പസ്, കെട്ടിടം, സൗകര്യമുള്ള ശൗചാലയം, ക്ലാസ്മുറികളും ലാബുകളും തുടങ്ങിയവയൊന്നും കോളജില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം കോളജില്‍ പരിശോധന നടത്തിയ എംജി സര്‍വ്വകലാശാലയുടെ ഇന്‍സ്‌പെക്ഷന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

നിലവില്‍ പേട്ട ഗവ. ഹൈസ്‌കൂളിലെ എട്ടു മുറികളിലും, ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാടകയ്‌ക്കെടുത്ത ഒരു ഹാളിലുമായാണ് ഉന്നത വിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളേജ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ അഞ്ചു മുറികളിലായി 2010ല്‍ ആരംഭിച്ച കോളജിന് 2011-12 അദ്ധ്യായനവര്‍ഷം പുതിയ ബാച്ചിന് പ്രവേശനം നല്‍കാനുള്ള സൗകര്യമില്ലായിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് സ്‌കൂളിന്റെ മൂന്നു മുറികള്‍ കൂടി കോളേജിനു വേണ്ടി താല്‍ക്കാലികമായി നല്‍കുകകയായിരുന്നു. എന്നാല്‍ കോളജിനു വേണ്ടി അഞ്ചു വര്‍ഷമായിട്ടും സ്ഥല സൗകര്യങ്ങള്‍ കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളാണ് കോളേജിലുള്ളത്. സ്‌കൂളിലെ മൂന്നു മുറികളില്‍ ക്ലാസ് മുറികളും, ഒരു മുറിക്കുള്ളില്‍ ഇലക്ട്രിക്കല്‍ ലാബും, സ്റ്റാഫ് റൂമും, ഇതിനിടെ ലൈബ്രറിയും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മുറിയില്‍ ഓഫിസും പ്രവര്‍ത്തിക്കുന്നു. ബാങ്കിന്റെ ഹാളില്‍ ഒരു ഓഫിസ് റൂം, സ്റ്റാഫ് മുറി മൂന്ന് ക്ലാസ് മുറികള്‍ എന്നിവയാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്.

കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 2009 മെയ് 25ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ഓഫിസില്‍ നടത്തിയ യോഗത്തില്‍ പേട്ട ഗവ. സ്‌കൂളിന്റെ വകയായ സ്ഥലത്തു നിന്നും കോളേജിന് ആവശ്യമായ 1.80 ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. കാഞ്ഞിരപ്പള്ളി വില്ലേജില ബ്ലോക്ക് നമ്പര്‍ രണ്ടിലെ, സര്‍വ്വേ നമ്പര്‍ 253/5, 254/4 പ്രകാരമുള്ള 1.80 ഏക്കര്‍ സ്ഥലമാണ് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ എന്നിവരുള്‍പ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള യാതൊരു നടപടികളും ഉണ്ടായില്ല.

ഇതിനിടെ കോളേജിന് ആവശ്യമായ വെള്ളവും, സാനിട്ടേഷന്‍ സൗകര്യങ്ങളും ഒരുക്കാന്‍ 2011 മെയ് 31ന് ചേര്‍ന്ന ഗ്രാമപഞ്ചായത്ത് കമ്മിറ്റിയും തീരുമാനം എടുത്തിരുന്നു. കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരു ഏക്കര്‍ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ നല്‍കാമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയും അറിയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ നടപ്പായിട്ടില്ല. പ്രവര്‍ത്തനം ആരംഭിച്ച് അഞ്ചു വര്‍ഷമായിട്ടും കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.