കോട്ടയം: ചങ്ങനാശേരി സെന്റ്‌ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തില്‍ 11,12,13 തീയതികളില്‍ മെലാഞ്ച് മാധ്യമ മഹോത്സവം സംഘടിപ്പിക്കും. മാധ്യമ മഹോത്സവം 11ന് രാവിലെ 10ന് മീഡിയാ വില്ലേജ് ഓഡിറ്റോറിയത്തില്‍ ചലച്ചിത്രതാരം സുദേവ് നായര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പ്രൊഫ. ചന്ദ്രമോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ജൂവല്‍ മേരി പ്രദര്‍ശന വിപണനമേള ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍.ഡോ.ജോസഫ് മുണ്ടകത്തില്‍ ഇന്റര്‍ കോളേജിയേറ്റ് മാധ്യമ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ പരിപാടികളില്‍ ചലച്ചിത്രതാരം വിനയ്‌ഫോര്‍ട്ട്, സംവിധായകന്‍ കമാല്‍, ഛായാഗ്രാഹകന്‍ നീല്‍ ഡിക്കൂഞ്ഞ, സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല, സംവിധായകന്‍ മല്ലു അല്ലു(ജിസ് ജോയി)എന്നിവര്‍ പങ്കെടുക്കും.
12ന് കൊച്ചുകുട്ടികള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുളളവര്‍ക്ക് വേണ്ടി നടത്തുന്ന മാധ്യമ മത്സരങ്ങള്‍ വികാരി ജനറാള്‍ മോണ്‍.ജയിംസ് പാലയ്‌ക്കല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ യു.വി.ജോസ് മുഖ്യപ്രഭാഷണം നടത്തും. പ്രദര്‍ശന വിപണനമേള, ഇന്റര്‍ കൊളേജിയേറ്റ്-ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍, ഫിലിം ഫെസ്റ്റിവല്‍, സാംസ്‌കാരിക പരിപാടികള്‍, ലൈവ് ഷോകള്‍, മ്യൂസിക് ബാന്‍ഡ്, തുടങ്ങി നിരവധി നൂതനമായ പരിപാടികള്‍ മാധ്യമ മഹോത്സവത്തിലുണ്ടാകും. 13ന് രാവിലെ സംഘടിപ്പിക്കുന്ന ബാറ്റിന്‍ ഓഫ് ബാന്‍ഡ്‌സില്‍ കേരളത്തിലെ പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കും. റേഡിയോ മ്യൂസിക് ധമാക്ക ഗ്രാന്റ് ഫിനാലെ ഉച്ചകഴിഞ്ഞ് 3ന് സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയില്‍ ദേശീയ-അന്തര്‍ദേശീയ ഹ്രസ്വചിത്രങ്ങള്‍, ആനിമേഷന്‍ ചിത്രങ്ങള്‍, എസ്‌ജെസിസി വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ എന്നിവയും സ്‌ക്രീനിംഗ് നടത്തും. പൊതുജനങ്ങള്‍ക്കായി ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. ഡോ.ജോസഫ് പാറയ്‌ക്കല്‍, പ്രൊഫ.ചന്ദ്രമോഹനന്‍ നായര്‍, രഞ്ജു എ.സി, അഞ്ജു ആന്‍ ജോണ്‍, നബീല്‍.എ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















