വൈക്കം: ഗതാഗതം നിയന്ത്രിക്കാന്‍ വടക്കേനടയില്‍ പോലീസ് ഇല്ലാത്തതിനാല്‍ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തമാരുടെ വാഹനങ്ങള്‍ വടക്കേനടയില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍പ്പെടുന്നത് നിത്യസംഭവമാവുന്നു.വെളുപ്പിന് ക്ഷേത്ര ദര്‍ശനത്തിന് അന്യ സംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരുള്‍പ്പെടെ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്.ചില ദിവസങ്ങളില്‍ വടക്കേനടമുതല്‍ വലിയ കവല വരെ വാഹനങ്ങള്‍ ഗതാഗതക്കുരിക്കില്‍പെട്ടിട്ടും പോലീസ് എത്തിയില്ലെന്ന പരാതിയുണ്ട്.ഗതാഗതക്കുരുക്ക്മൂലം അയ്യഭക്തമാര്‍ ക്ഷേത്രത്തില്‍ എത്താതെ പോകുന്ന സംഭവവുംഉണ്ടായിട്ടുണ്ട്.അടിയന്തരമായി ഇവിടെ പോലീസിനെ നിയോഗിക്കണമെന്ന് ഭക്ത ജനങ്ങള്‍ ആവശ്യപ്പെട്ടു.
















