കോഴിക്കോട്: അമ്പത്തൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് നല്‍കുമെന്ന് അറിയിച്ച സ്വര്‍ണ്ണകപ്പ് പ്രഖ്യാപനത്തിലൊതുങ്ങി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബാണ് മേള യില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുമെന്ന് പ്രഖ്യാപി ച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞത ല്ലാതെ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കായിക മേളയുടെ ട്രോഫി കമ്മിറ്റിക്ക് ഇല്ല.
മേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന സമയത്തും കപ്പ് സമാപനദിവസം തന്നെ നല്‍കാന്‍ പരിശ്രമിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
















