രാമപുരം: അമിത വേഗത്തിലോടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ രാമപുരം പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിഷേധമിരമ്പി.
ടൗണില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുക, ശാസ്ത്രീയ രീതിയില്‍ ഓട്ടോ-ടാക്‌സി പാര്‍ക്കിംഗ് പുനക്രമീകരിക്കുക, ബസ് സ്റ്റാന്റില്‍ എല്ലാ ബസുകളും കയറാന്‍ നടപടിയെടുക്കുക, ബസുകളുടെ അമിതവേഗത നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവച്ചു. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ അറിയിച്ചു.
















