കോട്ടയം: കേരള എന്‍സിസി സിവിലിയന്‍ സ്റ്റാഫ് അസോസിയേഷന്‍ 44-ാം സംസ്ഥാന സമ്മേളനം 10,11 തീയതികളില്‍ കോട്ടയത്ത് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഹാളില്‍ നടക്കും. ആദ്യദിവസം രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യപ്രഭാഷണം മേജര്‍ ജനറല്‍ സിപി സിംഗ് നിര്‍വ്വഹിക്കും. വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങള്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന വിതരണം ചെയ്യും. പ്രസിഡന്റ് പി.സി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ച് വിരമിക്കുന്നവരേയും പ്രമുഖ വ്യക്തികളേയും ആദരിക്കും. രണ്ടാം ദിവസം ഹോട്ടല്‍ മാലി ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി.ബാബു വരവ് ചെലവ് കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം സമ്മേളനം സമാപിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.സി.ഉണ്ണികൃഷ്ണന്‍, സാബു.പി.ജോണ്‍, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
















