Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രം; യാത്രക്കാര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 02:21 pm IST
in Malappuram

അങ്ങാടിപ്പുറം: ”ദയവ് ചെയ്ത് ഉപദ്രവിക്കരുതേ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടേ” ഇതാണ് അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്റെ മനോഭാവം. എന്ത് ചെയ്യാം, പരാതി പറഞ്ഞും നിവേദനങ്ങള്‍ കൊടുത്തും യാത്രക്കാര്‍ മടുത്തു.

പൊതുവെ നല്ല തിരക്ക് അനുഭവപ്പെടുന്ന ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നാണ് അങ്ങാടിപ്പുറം. ഉത്സവ സീസണായാല്‍ തിരക്ക് ക്രമാതീതം വര്‍ദ്ധിക്കുകയും ചെയ്യും. തിരക്ക് കുറക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ടിക്കറ്റിനും റിസര്‍വേഷനും ഇവിടെ ആകെയുള്ളത് ഓരോ കൗണ്ടറുകള്‍ വീതവും. റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ടുവരെ മാത്രമാണ്. ഈ സമയത്ത് ടിക്കറ്റ് എടുക്കാന്‍ ചെന്നാലോ മറ്റ് ടിക്കറ്റ് എടുക്കാനുള്ളവരുടെ ഊഴം കഴിഞ്ഞെ കിട്ടാറുള്ളു. അപ്പോഴേക്കും വെയിറ്റിംഗ് ലിസ്റ്റില്‍ ഏറെ താഴെയാകും സ്ഥാനം. ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യുന്നവര്‍ അങ്ങാടിപ്പുറത്ത് തീരെ കുറവാണ്. നേരിട്ട് വരുന്നവര്‍ക്കാകട്ടേ, ഒരു ദിവസത്തെ ജോലിയാണ് ടിക്കറ്റ് റിസര്‍വേഷന്‍. ഇപ്പോള്‍ തന്നെ നിലമ്പൂര്‍ റോഡ്-തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസില്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം സീറ്റുകളും ബുക്ക്ഡാണ്. റെയില്‍വേ സ്‌റ്റേഷനില്‍ വന്നിട്ടാണ് പലരും വിവരം അറിയുന്നത് തന്നെ. ഏറെ പേരും തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോകാനുള്ള രോഗികളും അവരുടെ ബന്ധുക്കളും.

കോച്ചുകള്‍ കൂട്ടാനുള്ള നടപടിയും റെയില്‍വേയുടെ ഭാഗത്ത് നിന്നില്ല. റിസേര്‍വ്ഡ് കൗണ്ടറില്‍ ടിക്കറ്റ് കൊടുക്കുന്നതാകട്ടേ, ട്രെയിന്‍ വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രവും. അങ്ങാടിപ്പുറത്തെ അതിരൂക്ഷമായ കുരുക്കും കടന്ന് റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്ക് നീണ്ടവരി ഉണ്ടാകും കൗണ്ടറിന് മുമ്പില്‍. വരിയില്‍ നിന്ന് ടിക്കറ്റ് എടുക്കുമ്പോഴേക്ക് ട്രെയിന്‍ തൊട്ടടുത്ത സ്‌റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും. പലരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനും നിര്‍ബന്ധിതരാകുന്നു. അതേസമയം , അങ്ങാടിപ്പുറത്ത് ടിക്കറ്റ് കൗണ്ടര്‍ വര്‍ദ്ധിപ്പിക്കാന്‍ ഉത്സാഹം കാണിക്കാത്ത അധികൃതര്‍ ഒരു കാര്യം ചെയ്തിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ടിക്കറ്റ് പരിശോധിക്കാന്‍ ഒരു ടിടിആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് ചെറുകര കഴിയുമ്പോഴേക്ക് ഇദ്ദേഹം രംഗപ്രവേശം ചെയ്യും. ടിക്കറ്റ് ഇല്ലാത്തവരെ കയ്യോടെ പിടിക്കാന്‍ വിരുത് കാണിക്കുന്ന ഇദ്ദേഹം നല്ലൊരു തുക റെയില്‍വേക്ക് വരുമാന ഇനത്തില്‍ നല്‍കി കഴിഞ്ഞു. 10 രൂപയുടെ സ്ഥാനത്ത് 280 രൂപ പിഴ. എന്തായാലും അങ്ങാടിപ്പുറം എന്ന് കേട്ടാലേ പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പേടിയാണ്. അതിപ്പോള്‍ റെയില്‍വേ സ്‌റ്റേഷനായാലും സ്‌റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ആയാലും മേല്‍പ്പാലം ബ്ലോക്ക് ആയാലും. നാടോടുമ്പോള്‍ ‘നടുവൊടിഞ്ഞ് ‘ ഓടാനാണ് നാട്ടുകാരുടെ വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

Samskriti

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

Samskriti

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.