കാഞ്ഞിരപ്പള്ളി: താലൂക്കിലെ സ്വര്‍ണ്ണം വെള്ളി ആഭരണ ശാലകള്‍ക്ക് ഇന്ന് മുടക്കമായിരിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി തോമസ് ഇടിമണ്ണിക്കല്‍, ജനറല്‍ സെക്രട്ടറി ബിനു അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. കേരളത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് കോമ്പൗണ്ടിങ് സമ്പ്രദായം നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ചും അശാസ്ത്രീയമായ നികുതി പരിവിനെതിരെയും അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി താലൂക്കിലെ പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം, മുക്കൂട്ടുതറ എരുമേലി എന്നിവടങ്ങളിലെ സ്വര്‍ണ്ണം വെള്ളി ആഭരണ ശാലകളും ഇന്ന് മുടക്കമായിരിക്കുമെന്നുംഭാരവാഹികള്‍ അറിയിച്ചു.
















