Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെപിഎംഎസ് മാര്‍ച്ച്; നഗരം നിശ്ചലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:41 pm IST
in Thiruvananthapuram

കെപിഎംഎസിന്റെ രാജ്ഭവന്‍ മാര്‍ച്ചിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് രൂപപ്പെട്ടപ്പോള്‍

തിരുവനന്തപുരം: കെപിഎംഎസിന്റെ രാജ്ഭവന്‍ മാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. ഹരിയാനയിലെ ദളിത് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചതില്‍ പ്രതിഷേധിച്ചും സംവരണതത്ത്വം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് കെപിഎംഎസിന്റെ പുന്നല ശ്രീകുമാര്‍ വിഭാഗം രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ പോലീസ് സംവിധാനങ്ങളൊരുക്കിയെങ്കിലും പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. രാവിലെ 11 മുതല്‍ അഞ്ചുമണിക്കൂറാണ് നഗരത്തിലെ ഗതാഗതസംവിധാനം തകര്‍ന്നത്. വലിയ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ കാല്‍നട യാത്ര പോലും നഗരത്തില്‍ അസംഭവ്യമായി. കിഴക്കേകോട്ടയിലെ വെട്ടിമുറിച്ച കോട്ടയ്‌ക്കുള്ളില്‍ നിന്നുമാണ് കെപിഎംഎസിന്റെ മാര്‍ച്ച് ആരംഭിച്ചത്. അവിടെ നിന്ന് രാജ്ഭവന്‍ വരെയുള്ള രാജവീഥി സമ്പൂര്‍ണമായും കെപിഎംഎസ് പ്രവര്‍ത്തകര്‍ കൈക്കലാക്കി. ഒരു വാഹനങ്ങളെയും കടന്നുപോകാന്‍ മാര്‍ച്ചിന്റെ വോളന്റിയര്‍മാര്‍ അനുവദിച്ചില്ല. പോലീസാകട്ടെ എല്ലായിടത്തും കൈയ്യുംകെട്ടി നോക്കി നിന്നു.

എംസി റോഡ്, തമ്പാനൂര്‍-കരമന ദേശീയപാത, സെക്രട്ടേറിയറ്റിന് സമീപമുള്ള പ്രസ് റോഡ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്‌ക്കാട്, ശാസ്തമംഗലം, കവടിയാര്‍, അമ്പലമുക്ക്, പേരൂര്‍ക്കട, കുറവന്‍കോണം, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, മെഡിക്കല്‍കോളേജ്, കണ്ണമ്മൂല, ജനറല്‍ ആശുപത്രി, വഞ്ചിയൂര്‍, കൈതമുക്ക്, ശ്രീവരാഹം, അട്ടക്കുളങ്ങര, ചാല, വലിയശാല തുടങ്ങി നഗരത്തിന്റെ നാലുവശവും അടഞ്ഞു. താറുമാറായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ മാര്‍ച്ചിന്റെ അവസാന ആളും പോയ ശേഷമാണ് പോലീസ് ശ്രമമാരംഭിച്ചത്. അപ്പോഴേക്കും നഗരത്തിലേക്കുള്ള സകലമാന റോഡുകളും കിലോമീറ്ററുകളോളം സ്തംഭിച്ചു. നഗരത്തിന് പുറത്തുനിന്ന് വന്ന വാഹനങ്ങളും നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള വാഹനങ്ങളും കുടുങ്ങിക്കിടന്നു.

രാവിലെ മുതല്‍ക്കു തന്നെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസ് സംവിധാനങ്ങളേര്‍പ്പെടുത്തിയെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തവരുടെ നിസ്സഹകരണം മൂലം ഒന്നുപോലും നടപ്പായില്ല. അവസാനം പോലീസ് നിസ്സഹായതയോടെ മാര്‍ച്ച് കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. തീവണ്ടികളിലും ദീര്‍ഘദൂര ബസ്സുകളിലും വന്നവര്‍ റെയില്‍വെ-ബസ് സ്റ്റേഷനുകളില്‍ കുടുങ്ങി. ദീര്‍ഘദൂര വണ്ടികളില്‍ പോകേണ്ടവര്‍ക്ക് സ്റ്റേഷനുകളിലെത്താനുമായില്ല. നിരവധിപേര്‍ക്കാണ് മാര്‍ച്ച് മൂലം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്താനാകാതെ പോയത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലായിരുന്നു കെപിഎംഎസ് പുന്നല വിഭാഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.