കാഞ്ഞിരപ്പള്ളി: റബര്‍ ആവര്‍ത്തന കൃഷിയ്‌ക്കും പുതുകൃഷിയ്‌ക്കും ധനസഹായത്തിനായി റബര്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2015 വര്‍ഷത്തില്‍ കൃഷി ചെയ്തിട്ടുള്ള സ്ഥലത്തിന്റെ അപേക്ഷയുടെയും സ്‌കെച്ചിന്റെയും രണ്ടു പകര്‍പ്പുകള്‍ വീതം കാഞ്ഞിരപ്പള്ളി റീജിയണല്‍ ഓഫീസില്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം സൗജന്യമായി റബര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലും ഫീല്‍ഡ് ഓഫീസിലും ലഭ്യമാണ്. അഞ്ച് ഹെക്ടറില്‍ കുറയാതെ റബര്‍ കൃഷിയുള്ള കര്‍ഷകര്‍ക്ക് രണ്ടു ഹെക്ടര്‍ വരെ ആവര്‍ത്തന കൃഷിയൊ പുതുകൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഹെക്ടറിന് 25,000 രൂപയാണ് ധനസഹായം നല്‍കുന്നത്.
















