കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡും സംയുക്തമായി നടത്തിയ ബ്ലോക്കുതല കേരളോല്‍സവത്തില്‍ കല്ലറ പഞ്ചായത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. കലാ-കായിക ഇനങ്ങളിലായി ഇരുപത്തിയൊന്നു മല്‍സരങ്ങള്‍ നടത്തിയതില്‍ പതിനാറ് എണ്ണത്തില്‍ കല്ലറ പഞ്ചായത്ത് ഒന്നാമതെത്തി. കടുത്തുരുത്തി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. രണ്ടു ദിവസമായി നടന്ന കേരളോല്‍സവത്തിന്റെ സമാപന സമ്മേളനം അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.അജിത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജയിംസ് അധ്യക്ഷത വഹിച്ചു.
















