എരുമേലി: കച്ചവടത്തിനായി വീട്ടില്‍ സൂക്ഷിരുന്ന നിരോധിത പുകയില ശേഖരം പോലീസ് പിടികൂടി. ഇന്നലെ രാവിലെ 6നായിരുന്നു സംഭവം. ഇത് സംബന്ധിച്ച് വീട്ടുടമസ്ഥനായ താഴത്ത് വീട്ടില്‍ ഇസ്മായിലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എരുമേലി മുക്കൂട്ടുതറ മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനായി മൂന്നാ ചാക്കുകളിലായി കരുതിവച്ചിരുന്ന 750 ഹാന്‍സ് പാക്കറ്റുകളാണ് എരുമേലി എസ്‌ഐ കെ.ഐര്‍.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
















