Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗതകാലസ്മരണയിലെ പുലിപ്പേടിയില്‍ കുമരകത്തിന്റെ മുതുമുത്തച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 10:52 pm IST
in Kottayam

റെജി ദിവാകരന്‍

കുമരകം: കുമരകത്തിന്റെ മുതമുത്തച്ഛന് വയസ് 104 കഴിഞ്ഞു. കുമരകത്ത് ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ഖ്യാതി ഉമ്മാച്ചേരി കുടുംബാംഗമായ ഒ.ജെ.ഫിലിപ്പെന്ന ഇള്ളപ്പന് സ്വന്തം. യൗവ്വനത്തില്‍ ഫുട്‌ബോളിലും വോളിബോളിലും സെന്‍ട്രല്‍ സ്‌റ്റേറ്റ് ലവലില്‍ ടീം ക്യാപ്റ്റനായി തിളങ്ങിയിരുന്ന ഇള്ളപ്പന്‍ 104ലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. 95 കാരിയായ ഭാര്യ ഗ്രേസി വിമോചന സമര പോരാളിയായിരുന്നു. മകള്‍ ഓസ്‌ട്രേലിയയിലാണ്. മകന്‍ പഠനത്തിലെ അമിത ശുഷ്‌കാന്തിമൂലം മാനസിക വൈകല്യത്തിലാണ്. ഇത് മാത്രമാണ് അദ്ദേഹത്തെ വേദനിപ്പിക്കുന്നത്.

സൂര്യതാപം പടിഞ്ഞാറ് താഴ്ന്ന് തണലാകുമ്പോള്‍ ബോട്ടുജെട്ടിക്കടുത്തുള്ള റോഡരികിലെ വീടിന് മുന്നില്‍ സ്ഥിരമായി ഇട്ടിരിക്കുന്ന കസേരയില്‍ നിരത്തിലൂടെ ഇടതടവില്ലാതെ ഓടുന്ന വാഹനങ്ങളെയും തലമുറകളുടെ വ്യത്യസ്ഥതയുമൊക്കെ കണ്ട് ഇരുട്ടും വെളിച്ചവും വേര്‍പിരിയും വരെ ഇരിക്കും. പിന്നെ വീടിന്റെ ഏകാന്തതയിലേക്കും. ഈ പതിവിനിടയില്‍ പഴമയെ അറിയാനാഗ്രഹിക്കുന്നവര്‍ ഈ മുതുമുത്തച്ഛനോട് സംസാരിക്കും. ഇദ്ദേഹത്തിന് ഇപ്പോഴും പറയാനുള്ളത് കുമരകത്ത് പുലിയിറങ്ങിയ കഥയാണ്.

കുമരകത്ത് വന്യജീവികളായി ഒരു കാലത്ത് മുതലയും ചീങ്കണ്ണിയുമൊക്കെ ധാരാളമുണ്ടായിരുന്നു. എന്നാല്‍ പുലിവന്ന കഥ അനുഭവസ്ഥനില്‍ നിന്നും കേള്‍ക്കാന്‍ ഇന്നും പുതുതലമുറയ്‌ക്ക് താല്‍പ്പര്യം. കുമരകത്ത് ഏറ്റവും കൂടുതല്‍ ദുരിതവും നാശവുമുണ്ടാക്കിയ പ്രളയമായിരുന്നു 1924ലെ വെള്ളപ്പൊക്കം. മലയാളമാസം 1099ലെ ആ പ്രളയത്തിന്റെ ഭയാനകത, അതനുഭവിച്ച പഴയതലമുറയ്‌ക്ക് ഇന്നും ഭീതിയോടെയല്ലാതെ ആ ദിനങ്ങള്‍ ഓര്‍ക്കാനും കഴിയില്ല. 99ലെ കെടുതിയില്‍ കുമരകം നിവാസികള്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടു.

കിഴക്കന്‍മല നിരകളില്‍ നാശംവിതച്ച ഉരുള്‍പൊട്ടലിന്റെ കുത്തൊഴുക്കില്‍ വന്‍ മരങ്ങള്‍ കടപുഴകി ഒഴുകി കുമരകം വഴി വേമ്പനാട്ടുകായലിലും അവിടെ നിന്ന് കടലിലും പതിച്ചു. ആ മരങ്ങളില്‍ ഒന്നില്‍ പ്രാണരക്ഷാര്‍ത്ഥം ഒരു പുലിയും അള്ളിപ്പിടിച്ചു കിടന്നിരുന്നു. ആ മരം കുമരകത്തെത്തിയപ്പോള്‍ ഒരു ചിറയിലേക്ക് പുലിചാടിയിറങ്ങി. ആ പുലി ചെന്നുപെട്ടത് കുമരകത്തെ ശാസ്താംകാവ് അമ്പലത്തിന്റെ പരിസരത്തായിരുന്നു. അവിടെ കുറ്റിക്കാട്ടില്‍ പകല്‍ താവളമടിച്ച പുലി രാത്രിയില്‍ ഇരതേടിയിറങ്ങി. ഇതു വെളുപ്പാന്‍കാലത്ത് ഉറക്കമുണര്‍ന്ന ഒരു സ്ത്രീയുടെ കണ്ണില്‍പ്പെട്ടു. ആ സ്ത്രീ ഭയന്ന് ഉറക്കെ കരഞ്ഞു. ഒച്ചകേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സ്ത്രീകണ്ടകാര്യം പറഞ്ഞതോടെ വന്നവര്‍ക്കും ഭയമായി. അങ്ങിനെ പുലിപ്പേടിയുമായി കുമരകം നിവാസികള്‍ കഴിച്ചുകൂട്ടുമ്പോള്‍ ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഇംഗഌഷ് സ്‌കൂളില്‍ പുലി ഒളിച്ചതായി വിവരം ലഭിച്ചു. അവസാനം നാട്ടുകാര്‍ അതിനെ വെടിവച്ച് കൊല്ലാന്‍ തീരുമാനിച്ചു. കുമരകത്ത് അന്ന് തോക്കുള്ളത് കരിയില്‍ സായിപ്പിനും ഇല്ലിക്കളത്തില്‍ എബ്രഹാം ജോണിനുമാണ്. വിവരമറിഞ്ഞെത്തിയ എബ്രഹാം ജോണ്‍ പുലിയെ വെടിവച്ചുകൊന്നു. ഇതോടെ നാട്ടുകാര്‍ ആശ്വാസത്തിലായി. ഇക്കഥയ്‌ക്കൊപ്പം ഒരു കൈക്കൂലിക്കഥയും നര്‍മ്മത്തില്‍ പൊതിഞ്ഞ് ഇള്ളപ്പന്‍ പറയും. പ്രജകളെ ക്രൂരമൃഗത്തില്‍ നിന്ന് രക്ഷിച്ച എബ്രഹാം ജോണിന് മഹാരാജാവ് പാരിതോഷികമായി 75 രൂപ നല്‍കാന്‍ ഉത്തരവിട്ടു. തുക കൈപ്പറ്റാന്‍ ഉത്തരവുമായി കോട്ടയം ഡിവിഷന്‍ പേഷ്‌ക്കാരെ കാണാനെത്തിയ എബ്രഹാം ജോണ്‍ രാജാവ് നല്‍കിയ 75 രൂപയായ പാരിതോഷികം പേഷ്‌കാര്‍ക്ക് കൈക്കൂലിയായി നല്‍കി രക്ഷപ്പെടേണ്ടി വന്നു. ഇത് പറയുമ്പോള്‍ ഇള്ളപ്പന്‍ ചിരിക്കുന്നത് അന്നത്തെ കൈക്കൂലി കഥയോര്‍ത്തോ ഇന്നത്തെ ഭരണകര്‍ത്താക്കളുടെ കൈക്കൂലി കഥയോര്‍ത്തോയെന്ന് കേള്‍വിക്കാര്‍ക്ക് സംശയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.