തിരുവനന്തപുരം: നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍പോകുന്ന സ്വര്‍ണനികുതി ബില്ലിലെ കോമ്പൗണ്ടിംഗ് ഫീസ് ഒഴിവാക്കുന്നതിനുള്ള വിവാദ നീക്കത്തിനെതിരെ എകെജിഎസ്എംഎ നാളെ കടകളടച്ച് സമരം നടത്തും.
സ്വര്‍ണം-വെള്ളി വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന നികുതി നടപ്പിലാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറുംവരെ സമരം തുടരുമെന്നും ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍സെക്രട്ടറി പി.സി. നടേശന്‍, ട്രഷറര്‍ ഷാജി, ഇസ്മയില്‍കുട്ടി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന്‍ തോപ്പില്‍, വര്‍ക്കിംഗ് ട്രഷറര്‍ എം. നാദര്‍ഷാ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ആദ്യപടിയായി എട്ടിന് സംസ്ഥാന വ്യാപകമായി സ്വര്‍ണം-വെള്ളി കടകള്‍ അടച്ചിട്ടുകൊണ്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ ധര്‍ണ നടത്തും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് ധര്‍ണ ഉദ്ഘാടനം ചെയ്യും.
















