കൊട്ടാരക്കര: നഗരത്തില്‍ പെണ്‍വാണിഭം നടത്തിവന്ന രണ്ടു സ്ത്രീകളുള്‍പ്പെട്ട നാലംഗസംഘത്തെ സംഘത്തെ പോലീസ് പിടികൂടി. പടിഞ്ഞാറ്റിന്‍കരയിലെ ഒരൂ വീട്ടില്‍ നിന്നാണ് അറസ്റ്റ്.
അടൂര്‍ ഇളമണ്ണൂര്‍ ഐശ്വര്യാഭവനില്‍ ശശികല(36), കരുനാഗപ്പള്ളി ആദിനാട് മുപ്പത്തിത്തറയില്‍ രാജേഷ്(32), കല്‍പ്പറ്റ മുണ്ടേരി കുന്നില്‍വീട്ടില്‍ സരസ്വതി(36), പുനലൂര്‍ മണിയാര്‍ സുരേന്ദ്രഭവനില്‍ ദിനൂബ്(27) എന്നിവരാണ് പിടിയിലായത്.
ശശികലയും രാജേഷും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേനയാണ് പടിഞ്ഞാറ്റിന്‍കരയില്‍ വീടെടുത്തു താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി രാജേഷാണ് കാറില്‍ എത്തിക്കുന്നത്. കുണ്ടറയിലും കൊട്ടാരക്കരയില്‍ തന്നെ മറ്റൊരിടത്തും സംഘം മുന്‍പ് താമസിച്ചിരുന്നു. അഞ്ചു സിംകാര്‍ഡുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.
















