കാഞ്ഞിരപ്പള്ളി: എകെജെഎം സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ഓപ്പണ്‍സ്റ്റേജ്, സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ നിര്‍വഹിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഇടശേരി എസ്‌ജെ, പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അഡ്വ. പി.എ. ഷെമീര്‍, ഫോര്‍മര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ഡൊമിനിക്, ഗോപിക സുരേഷ്, ബിബിന്‍ റോയി എന്നിവര്‍ പ്രസംഗിച്ചു.
















