ചങ്ങനാശേരി: കേരളത്തില്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെ തുടക്കമിട്ട മാധ്യമ കലാലയമായ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തില്‍ 11,12,13 തീയതികളില്‍ “മെലാഞ്ച്” മാധ്യമ മഹോത്സവം സംഘടിപ്പിക്കും മനം നിറയെ മതേതരത്വം” എന്നതാണ് മാധ്യമ മഹോത്സവത്തിന്റെ ആദര്‍ശവാക്യം. മാധ്യമ മഹോത്സവത്തിന്റെ ഉത്ഘാടനം 11ന് രാവിലെ 10ന് മീഡിയാവില്ലേജ് ആഡിറ്റോറിയത്തില്‍ ചലച്ചിത്ര താരം സുദേവ് നായര്‍ ഉത്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പ്രൊഫ.ചന്ദ്രമോഹന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും, ചലച്ചിത്രതാരം ജൂവല്‍ മേരി പ്രദര്‍ശന വിപണന മേള ഉത്ഘാടനം ചെയ്യും. വിവിധ പരിപാടികളില്‍ ചലച്ചിത്രതാരം വിനയ്‌ഫോര്‍ട്ട്, സംവിധായകന്‍ കമാല്‍, ഛായാഗ്രാഹന്‍ നീല്‍ ഡിക്കൂഞ്ഞ, സാമൂഹ്യ പ്രവര്‍ത്തക കാഞ്ചനമാല, സംവിധായകന്‍ മല്ലു അല്ലുഎന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം ഉച്ചകഴിഞ്ഞ് 3ന് മന്ത്രി കെ.സി.ജോസഫ് ഉത്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷതവഹിക്കും. ജില്ലാകളക്ടര്‍ യു.വി.ജോസ് മുഖ്യപ്രഭാഷണം നടത്തും. റോഡ്‌സുരക്ഷ പ്രമേയമാക്കി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ മാരുതി ലിമിറ്റഡുമായി ചേര്‍ന്നു നിര്‍മ്മിച്ച ഹൃസ്വ ചിത്രം മന്ത്രി കെ.സി.ജോസഫ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിക്ക് നല്‍കി നിര്‍വ്വഹിക്കും. ഫാ.ആന്റണി എത്തയ്‌ക്കാട്, ഫാ. ജോസഫ് പാറയ്‌ക്കല്‍, പ്രൊഫ.ചന്ദ്രമോഹന്‍ നായര്‍, രഞ്ജു എസ്, അഞ്ജു ആന്‍ ജോണ്‍, നബീല്‍ എ., വിദ്യ സി. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















