Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; വിഴിഞ്ഞം ഉത്‌സവപ്രതീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 11:01 pm IST
in Thiruvananthapuram

വിഴിഞ്ഞം: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം വിഴിഞ്ഞംതുറമുഖ നിര്‍മാണത്തിനു ഇന്ന് തറക്കല്ലു വീഴുമ്പോള്‍ വിഴിഞ്ഞം മുക്കോല പ്രദേശത്ത് ഉത്‌സവ പ്രതീതി. വഴി നീളെ തുറമുഖ പദ്ധതിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ബോര്‍ഡുകള്‍. ഉദ്ഘാടനത്തിനു സജ്ജമായത് ആധുനിക രീതിയില്‍ രൂപ കല്പന ചെയ്ത ശീതീകരിച്ച വേദി. പന്തലില്‍ 2500 പേര്‍ക്കിരിക്കാം.പുറത്ത് 1500 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാവും. നാലായിരത്തോളം പേര്‍ കാണികളായെത്തും.ഉദ്ഘാടന വേദിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അദാനിയുടെ മകനും കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയെത്തി. കരണിനു പിന്നാലെ വകുപ്പു മന്ത്രി കെ.ബാബുവും സ്ഥലത്തെത്തി. വേദിയും പരിസരവും വീക്ഷിച്ച കരണ്‍ ബന്ധപ്പെട്ടവരുമായി കുറേ നേരം ചെലവഴിച്ചാണ് മടങ്ങിയത്. ഇതിനിടക്കാണ് മന്ത്രി കെ.ബാബു സ്ഥലത്തെത്തിയത്. ഒരുപാട് പ്രതിസന്ധികള്‍ കടന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ അനുകൂലമായതാണ് പദ്ധതി വേഗത്തില്‍ തുടങ്ങാനായത്. നിര്‍മാണത്തിനു ആയിരം ദിവസം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും അതിനു മുന്‍പേ തീര്‍ക്കാനാണ് ശ്രമം. ഇതിനു കാലാവസ്ഥ അനുകൂലമാവണം. ചടങ്ങിനെ പ്രതിപക്ഷം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ താന്‍ നിസഹായനാണെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ക്ഷണിക്കുന്നതും ചടങ്ങ് സംഘടിപ്പിക്കുന്നതും അദാനി ഗ്രൂപ്പാണെന്നും മന്ത്രി പറഞ്ഞു.അദാനി ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ ഗൗതം അദാനി ഇന്നെത്തും.

ഉദ്ഘാടന വേദിയും പരിസരവും കനത്ത പോലീസ് കാവലിലാണ്. ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ എത്തുന്ന ഉദ്ഘാടന വേദിയുള്‍പ്പെടുന്ന സ്ഥലത്ത് 300 അധികം പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. കമ്മീഷണര്‍ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാവും സുരക്ഷാ ക്രമീകരണങ്ങള്‍.ചാക്ക മുതല്‍ മുക്കോല വരെ രാവിലെ മുതല്‍ ചടങ്ങ് അവസാനിക്കുന്നതു വരെ അഞ്ചു ബൈക്ക് പട്രോളിങ് യൂണിറ്റുകള്‍ സദാ റോന്തു ചുറ്റും.വേദിക്കു ചുറ്റും അന്‍പതിലേറെ മഫ്ടി പോലീസ് ഉണ്ടാവും. റോഡുകളില്‍ നിശ്ചിത സ്ഥാനങ്ങളില്‍ സ്ഥിരം പോയിന്റു ഡ്യൂട്ടിക്കു പുറമെ പോലീസ് പിക്കറ്റുകളും ഉണ്ടാവും.

തുറമുഖ പദ്ധതി വേദിക്കു പിന്നില്‍ മന്ത്രിമാരുള്‍പ്പെടെ വിശിഷ്ടാതിഥികള്‍ക്കുള്ള വിശ്രമ സ്ഥലമാണ്. നാലു നിലകളായിട്ടാണ് പന്തലിലെ ഇരിപ്പിട സജ്ജീകരണം. ആദ്യ നിരയില്‍ വിവിഐപികളായ 50 പേര്‍.തൊട്ടു പിന്നില്‍ വിഐപി കളായ 250 പേര്‍ക്കുള്ള ഇരിപ്പിടം.തൊട്ടുപിന്നില്‍ മാധ്യമവേദി.വേദിക്കു പിന്നിലും റോഡിനു മറുവശത്തുമായി വിശാല പാര്‍ക്കിങ് സ്ഥലമുണ്ട്.പന്തലില്‍ മധ്യഭാഗത്തു കൂടിയാണ് വേദിയിലേക്കുള്ള വഴി.വന്‍ ജനാവലിയെ ചടങ്ങിനു പ്രതീക്ഷിക്കുന്നതിനാല്‍ പന്തലിനുള്ളിലും പുറത്തും സിസി ടിവികള്‍ മുഖേനയും ഉദ്ഘാടന ചടങ്ങ് കാണാന്‍ സൗകര്യമുണ്ടാവും. ഉദ്ഘാടന വേദിയുടെയും പന്തലിന്റെയും മറ്റു സജ്ജീകരണങ്ങളുടെയും ഒരുക്കം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ജിജിതോംസണ്‍, കളക്ടര്‍ ബിജു പ്രഭാകര്‍, കമ്മീഷണര്‍ എച്ച്,വെങ്കിടേഷ്, അദാനി പോര്‍ട്‌സ് ഡയറക്ടറും വിഴിഞ്ഞം പദ്ധതി സിഇഒ: സന്തോഷ് കുമാര്‍ മൊഹാപത്ര എന്നിവരും സ്ഥലത്തെത്തിയിരുന്നു.ഇനിയുള്ള ആയിരം ദിവസത്തിനുള്ളില്‍ വിഴിഞ്ഞത്ത് തുറമുഖം രൂപമെടുക്കും. ഉദ്ഘാടനത്തിനു പിറ്റേന്നു മുതല്‍ ഡ്രജിങിനു പുറമെ ജെട്ടി നിര്‍മാണത്തിനും പുലിമുട്ടു കല്ലിടലിനും തുടക്കമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Automobile

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.