കുന്നുംപുറം: ലോക മണ്ണ് ആരോഗ്യ സംരക്ഷണദിനാചരണം പ്രമാണിച്ച് മാടപ്പളളി കൃഷി അസി.ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്ന് മണ്ണ് പരിപാലന സെമിനാര്‍ നടത്തുന്നു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടക്കുന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് റിട്ട.ജോയിന്റ് ഡയറക്ടര്‍ കെ.ജെ.ഗീത, ആത്മ കോട്ടയം പ്രോജക്ട് ഡയറക്ടര്‍ സജി എബ്രാഹം എന്നിവര്‍ ക്ലാസ് നയിക്കും.
















