പുതുപ്പള്ളി: ശ്രീശങ്കരവിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ നിന്നും പഞ്ചായത്ത് അംഗമായും പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുത്ത നിബു ജോണിനെയും സ്‌കൂള്‍മാതൃസമിതി അംഗവും പനച്ചിക്കാട് പഞ്ചായത്ത് അംഗമായും തെരഞ്ഞെടുത്ത പ്രസീതയെയും അനുമോദിച്ചു. നിബു ജോണിനെ സ്‌കൂള്‍ സെക്രട്ടറി സുനില്‍ പാറക്കോടും, പ്രസീതയെ മാതൃസമിതി പ്രസിഡന്റ് സ്വപ്്‌ന സുനിലും പൊന്നാടയണിയിച്ചു.ശ്രീശങ്കരചാരിറ്റിക്കു വേണ്ടിയുള്ള സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണ്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് എം.ജി.നാരായണ്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബി.രാജേഷ് സ്വാഗതവും, ട്രഷറര്‍ ജി.എന്‍.രാംപ്രകാശ് നന്ദിയും പറഞ്ഞു.
















