കൊച്ചി: എസ്‌യുവി, എസ്റ്റേറ്റ് വിഭാഗങ്ങളിലെ പ്രബലരായ വോള്‍വോ എസ് 90 അവതരിപ്പിച്ചു. ഉന്നത സുരക്ഷാ സൗകര്യങ്ങളുള്ള എസ്90യില്‍ റോഡിലൂടെ കടന്നുപോകുന്ന കാട്ടുപോത്ത്, കുതിര തുടങ്ങിയ വലിയ മൃഗങ്ങളെ മുന്‍കൂട്ടി അറിയാന്‍ സംവിധാനമുണ്ട്. മുന്നറിയിപ്പിനു പുറമെ മൃഗങ്ങളുടെ മേല്‍ ഇടിക്കാതിരിക്കാന്‍ സ്വമേധയാ ബ്രേക്കിങ് സാധ്യമാക്കുന്നു. പൈലറ്റ് അസിസ്റ്റ് എന്ന പേരിലുള്ള വോള്‍വോയുടെ പുതിയ സാങ്കേതികതയുടെ മികവില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയില്‍ ലെയിന്‍ മാര്‍ക്കിങ്ങിലൂടെ മുന്നോട്ടുകുതിക്കും. ടി8 എഞ്ചിന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ ട്രെയിനാണ് എസ് 90-ന്റേത്.
















