കൊച്ചി: എസ്.ബി.ടിയിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കരാര്‍ ഏറ്റെടുത്ത റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി. വായ്‌പ തിരിച്ചടവ് മുടങ്ങിയിരിക്കുന്ന ഉപഭോക്താക്കള്‍ക്കായി പത്ത് ദിവസത്തെ വായ്‌പാ തിരിച്ചടവ് പ്രചാരണം ഡിസം. 5 വരെയുണ്ടാകും.
കുറഞ്ഞ പലിശനിരക്കും ഇളവുകളും ഇതിന്റെ ഭാഗമായി നല്‍കുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വായ്‌പ നല്‍കിയതില്‍ ആകെ 128.37 കോടി രൂപയാണ് ബാങ്കിന് ഇനിയും ലഭിക്കാനുള്ളത്. തിരിച്ചുപിടിക്കുന്ന തുകയുടെ 85 ശതമാനം ബാങ്കിനും 15 ശതമാനം റിലയന്‍സ് അസറ്റ് കമ്പനിക്കും ലഭിക്കും.
















