കറുകച്ചാല്‍: ചമ്പക്കര ഉള്ളട്ട്കാവ് ദേവീക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും സര്‍പ്പപൂജയും ജനുവരി 10മുതല്‍ 16 വരെ നടക്കും. നീലംപേരൂര്‍ പുരുഷോത്തമദാസാണ് യജ്ഞാചാര്യന്‍. ജനുവരി 9ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിനിമാതാരം വീണാനായര്‍ ഉദ്ഘാടനം ചെയ്യും. വിശാഖ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. മീനടം ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സജീവ് പൂവത്ത്, ഗിരിജ വല്ലഭ കുറുപ്പ്, കെ.ഡി. പ്രസാദ് ആഴാഞ്ചിറ തുടങ്ങിയവര്‍ സംസാരിക്കും. ക്ഷേത്രത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന സര്‍പ്പപൂജ 17ന് ആമേടമന ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി കല്ലമ്പള്ളില്‍ ഗോവിന്ദന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലും നടക്കും.
















