എരുമേലി: ശബരിമല തീര്‍ത്ഥാടന പാതയായ എരുമേലി-പമ്പാ പാതയില്‍ സൈന്‍ ബോര്‍ഡുകളുടെ കുറവ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. എരുമേലി മുതല്‍ പമ്പാവാലി വരെയുള്ള ഭാഗങ്ങളിലെ വളവുകളും, ചെങ്കുത്തായ കയറ്റവും ഇറക്കവും തീര്‍ത്ഥാടകര്‍ക്ക് പേടിസ്വപ്‌നമാണ്.
റോഡുകളുടെ അപകടസ്ഥിതി തിരിച്ചറിയാവുന്ന തരത്തില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചില സ്ഥലങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ വലിയ വളുവുകളില്‍ യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡുകളും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. വഴിവിളക്കുകളുടെ കുറവും രാത്രികാലങ്ങളിലെ വാഹനഗതാഗതം അപകടത്തിന് വഴിയൊരുക്കുന്നു.
















