പാലാ: മഹാകവി കട്ടക്കയം ചെറിയാന്‍ മാപ്പിള അനുസ്മരണവും അഖില കേരള അക്ഷരശ്ലോക മത്സരവും ഇന്ന് നടക്കും. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് സുവര്‍ണ്ണ മുദ്ര സമ്മാനിക്കും. മഹാകവിയുടെ 79-ാം ചരമദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉച്ചയ്‌ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഫാ. അലക്‌സാണ്ടര്‍ പൈകട ഉദ്ഘാടനം ചെയ്യും. ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തും. കവി എന്‍.കെ. ദേശം, സി.ജെ. സെബാസ്റ്റ്യന്‍, എന്‍. മോഹനന്‍ നായര്‍, മണി കട്ടക്കയം എന്നിവര്‍ പ്രസംഗിക്കും.
















