കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്‌ക്ക് പരുക്കേറ്റു. ബസ് സ്റ്റാന്റില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. പരുക്കേറ്റ പിണ്ണാക്കനാട് ഈരംപ്ലാക്കല്‍ ഗ്രേസി(75) യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റാന്റിനുള്ളിലൂടെ നടന്നു പോവുകയായിരുന്ന ഗ്രേസിയെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഗ്രേസി നിലത്തു വീണതു കണ്ട് സ്റ്റാന്റിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. നെറ്റിയിലും കാലിലും പരുക്കേറ്റ ഗ്രേസിയെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















