വൈക്കം : വിശ്വാസികള്‍ മിഴിയടക്കാതെ കാത്തിരിക്കുന്ന അഷ്ടമിയുടെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഋഷഭവാഹനം എഴുന്നള്ളിപ്പ് ഇന്ന്. വൈക്കത്തപ്പന്റെ വാഹനമായ കാളയുടെ (ഋഷഭം) പുറത്ത് സര്‍വ്വാഭരണവിഭുഷിതനായ ഭഗവാനെ എഴുന്നള്ളിക്കുന്നു. ഇത് ക്ഷേത്രത്തെ അഞ്ച് പ്രാവശ്യം വലംവെയ്‌ക്കും. രാത്രി 11നാണ് ചടങ്ങ്. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഏകദേശം നൂറ് കിലോ വെള്ളിയില്‍ നിര്‍മിതമായ കാളയെ മനോഹരമായി അലങ്കരിച്ചാണ് എഴുന്നള്ളിക്കുന്നത്. അവകാശികളായ മൂസതുമാര്‍ തണ്ടിലേറ്റി എഴുന്നള്ളിക്കുന്നത് രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും
















