കടുത്തുരുത്തി: റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി ആല്‍ഫി ലൂക്കോസ് നാടിന് അഭിമാനമാകുന്നു. അണ്ടര്‍ പതിനെട്ട് വിഭാഗത്തില്‍ ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ്ണവും ലോങ് ജംബില്‍ വെള്ളിയും ആണ് നേടിയത്. തിരുവനന്തപുരം സായിയിലെ എം.എ. ജോര്‍ജ്ജാണ് പരിശീലകന്‍. കാര്യവട്ടം മാധവവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ആല്‍ഫി. കടുത്തുരുത്തി മോതിരപ്പറമ്പില്‍ കെ. ലൂക്കോസിന്റെയും സോളിയുടെയും മകളാണ് ആല്‍ഫി. വെള്ളൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയാണ് ലൂക്കോസ്.
















