കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തില്‍ മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് സമയബന്ധിതമായി സംഘടിപ്പിച്ചതിന് വരണാധികാരികളെ ജില്ലാ കളക്ടര്‍ യു.വി. ജോസ് അഭിനന്ദിക്കുകയും അനുമോദന പത്രിക നല്‍കുകയും ചെയ്തു.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ജില്ലയിലെ വരണാധികാരികളേയും ജില്ലാ തല ഉദ്യോഗസ്ഥരേയും വിളിച്ചുകൂട്ടിയാണ് കളക്ടര്‍ അഭിനന്ദനം അറിയിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി കോട്ടയം അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍, ടി.എം. മുഹമ്മദ് ജായുടെ നേതൃത്വത്തില്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത് എസ്. നായര്‍ എരുമേലിയിലും, സഹകരണ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രസന്നകുമാര്‍ കൂട്ടിക്കലിലും, തഹസില്‍ദാര്‍ രാജന്‍ മുണ്ടക്കയത്തും, തഹസില്‍ദാര്‍ എം.എസ്. സലിം കാഞ്ഞിരപ്പള്ളിയിലും, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ആഫീസര്‍ ശശികുമാര്‍ കോരുത്തോട്ടിലും, താലൂക്ക് സപ്ലൈ ആഫീസര്‍ യൂസഫ് മണിമലയിലും വില്‍പ്പന നികുതി ഓഫീസര്‍ ജോഷി ജോസഫ് പാറത്തോട്ടിലും വരണാധികളായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ജീവനക്കാര്‍ കാണിച്ച അതേ പ്രവര്‍ത്തന മികവ് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലും കാണിക്കണമെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.
















