എരുമേലി: ശബരിമല തീര്‍ത്ഥാടനപാതയായ എരുമേലി-പമ്പ പാതയില്‍ എരുത്വാപ്പുഴയ്‌ക്ക് സമീപം റോഡിന്റെ വശം തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങി.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് റോഡിന്റെ അടിവശം തകര്‍ന്നത്. ഇറക്കവും വളവുകളുമുള്ള റോഡില്‍ പാതയുടെ അടിവശം തകര്‍ന്ന് തീര്‍ത്ഥാടകരെയും യാത്രക്കാരെയും ആശങ്കയിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് സുരക്ഷിതമാക്കുന്ന നടപടികള്‍ ആരംഭിച്ചത്.
















