ഏറ്റുമാനൂര്‍: ഐടിഐക്ക് അടുത്തുള്ള വെയിറ്റിങ്ങ് ഷെഡില്‍ നിന്ന 8പേര്‍ക്കു ഇടിമിന്നലില്‍ പരുക്കേറ്റു.
കനത്ത കാറ്റും മഴയോടുകൂടി വന്ന മിന്നലിലാണ് ഇവര്‍ക്കു പരിക്കേറ്റത്. ഐറ്റിഐ വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കും നാട്ടുകാരായ മൂന്ന് പേര്‍ക്കും ആണ് പരിക്കേറ്റത് മിന്നലേറ്റു തെറിച്ചു വീണ ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു പരിക്കേറ്റു ഹോസ്പിറ്റലില്‍ കിടക്കുന്ന ഐടിഐ വിദ്യാര്‍ത്ഥികളായ നിധീഷ് (18 ) പുളിഞ്ചോട്ടില്‍ കടുത്തുരുത്തി , അഭിജിത് (18)ഈട്ടു കുഴിയില്‍ തലയോലപറമ്പ് , സൂരജ്, (19)പഞ്ചവടി ,ചേര്‍ത്തല ,സക്കീര്‍: മുഹമ്മത്(18 ),പുത്തന്‍പുരക്കല്‍ ,വെള്ളൂര്‍ ,വിനു (20 ),മാമലത്തറയില്‍ വെള്ളൂര്‍ , നാട്ടുകാരായ ,ബെന്നി ,നോബിള്‍ ,ഷൈജു എന്നിവര്‍ ക്കാണു് പരിക്കുള്ളത്
















