കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബയോകോണ്‍ ദേശീയ തലത്തില്‍ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രമേഹത്തിന്റെ കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക,
പ്രമേഹ രോഗ നിര്‍ണയ ക്യാമ്പുകള്‍, രോഗനിയന്ത്രണത്തെ സംബന്ധിച്ച് രോഗികള്‍ക്ക് ക്ലാസ്, വാക്കത്താണ്‍ എന്നിവയാണ് ‘പ്രമേഹത്തെ എങ്ങനെ ജയിക്കാം’ എന്ന ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. ഡോക്ടര്‍മാരടക്കം ആരോഗ്യ മേഖലയിലെ 550-ലേറെ പ്രൊഫഷണലുകളുടെ സഹകരണത്തോടെ 100 – ലേറെ നഗരങ്ങളിലായി ഒരു ലക്ഷത്തിലേറെ പ്രമേഹ രോഗികളുമായി സംവദിക്കാന്‍ ഈ പ്രചാരണ പരിപാടിയിലൂടെ കഴിഞ്ഞതായി ബയോകോണ്‍ അവകാശപ്പെട്ടു.
കൊച്ചിയില്‍ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരായ സതീഷ് ഭട്ട്, നീരജ് മാണിക്കോത്ത്, സുരേഷ് കുമാര്‍, ഷബീര്‍ എ. റഷീദ്, അനുപമ നായര്‍, മോഹനന്‍ നായര്‍, നാരായണന്‍ നായര്‍, കെ.എസ്. അജയകുമാര്‍, മധുകുമാര്‍, മധു, മഞ്ജൂഷ എന്നിവര്‍ ക്യാംപയിനില്‍ പങ്കു ചേര്‍ന്നു.
ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും ഇന്‍സുലിന്‍ നിര്‍മാതാക്കളുമാണ് ബയോകോണ്‍ ലിമിറ്റഡ.്
















