പാലാ: ഇടതുപക്ഷ പിന്തുണയോടെ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഭരണം കേരള കോണ്‍ഗ്രസ് എം വിമതര്‍ പിടിച്ചെടുത്തു.
കേരള കോണ്‍ഗ്രസിന് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിരുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തെ ഇടതു ചേരിയിലെത്തിച്ചത്.
13 അംഗ ഭരണ സമിതിയില്‍ ബിജെപി 4, കേരളാ കോണ്‍ഗ്രസ് എം 7, ഇടത് സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. കേരളയിലെ 5 അംഗങ്ങളെയും ഇടതിന്റെ രണ്ട് അംഗങ്ങളെയും ചേര്‍ത്താണിവര്‍ പ്രസിഡന്റായത്.
മാണി വിഭാഗം നേതൃയോഗം ഔദ്യോഗികമായി നിശ്ചയിച്ച ജെസി ജോസ് പ്രസിഡന്റാകാതിരിക്കാന്‍ എതിര്‍വിഭാഗം നടത്തിയ നീക്കമാണ് ഇടത് അംഗങ്ങളുടെ സഹായത്തോടെ ഇവിടെ വിജയം കണ്ടത്. വിമത വിഭാഗത്തിലെതന്നെ ഷിബു പൂവേലില്‍ ആണ് വൈസ് പ്രസിഡന്റ്.
റെജി ബിജോയ് പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് കെ.എം. മാണിയുടെ മൗന സമ്മതമുണ്ടെന്നും പറയപ്പെടുന്നു.
















