എരുമേലി: മരണത്തെപ്പോലും മറികടക്കാന്‍ അയ്യപ്പസേവനത്തിന് കഴിയുമെന്ന് കോട്ടയം ആര്‍ഡിഒ സാവിത്രി അന്തര്‍ജ്ജനം.
ശബരിമല അയ്യപ്പസേവാസമാജത്തിന്റെ എരുമേലി സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
നിറഞ്ഞ മനസോടെയും മനസ് നിറക്കാനുമാണ് സേവനം നടത്തേണ്ടത്. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ പേരില്‍ പങ്കാളികളാകുന്നവരും അയ്യപ്പനായി ത്തീരുന്ന സംതൃപ്തിയാണ് ശബരിമല തീര്‍ത്ഥാടന സേവനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്നും സാവിത്രി അന്തര്‍ജ്ജനം പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ലക്ഷക്കണക്കിനു അയ്യപ്പഭക്തര്‍ക്ക് അന്നദാനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കികൊടുക്കുന്ന ശബരിമല അയ്യപ്പസേവാസമാജത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.
















