കുമരകം: ലോകടൂറിസം മാപ്പില്‍ ഇടം നേടിയ കുമരകം വികസനത്തിന്റെയും പരാധീനതകളുടെയും നടുവിലായിട്ട് പതിറ്റാണ്ടുകളായി. പുതിയ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ അധികാരമേറ്റതോടെ ജനം ഏറെ പ്രതീക്ഷയിലാണ്.എല്‍ഡിഎഫ് ഭരണമാണെങ്കിലും കുമരകത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് ബിജെപി മെമ്പര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന പ്രതിപക്ഷ നിരയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ തവണ യുഡിഎഫിന്റെ മെമ്പര്‍മാരായിരുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍ തന്നെ അവരെ തെറ്റായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രതികരിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്ന് തുറന്ന് സമ്മതിക്കുന്നു. ഇക്കുറി അങ്ങിനാകന്‍ വഴിയില്ലെന്നും അവര്‍ പറയുന്നു. കുമരകം ലോകത്തെങ്ങും അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡും ശുചിമുറിയില്ലായ്‌മയും കുടിവെള്ളപ്രശ്‌നവും പ്രധാന പാലങ്ങളായ ബോട്ടുജെട്ടി പാലത്തിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ വന്നു ഭവിക്കുന്ന അപകടങ്ങളും തകര്‍ന്ന പാലങ്ങളും മാലിന്യക്കൂമ്പാരങ്ങളുടെ നിബിഡതയും അങ്ങിനെ നീളുന്ന പ്രശ്‌നങ്ങള്‍ ഇവിടേറെ. ഇതിനൊക്കെ ഒരു പ്രതിവിധി മാറിയ ഭരണത്തിലെ പ്രതിപക്ഷ നിരയ്‌ക്ക് ഭരിക്കുന്നവരെ നേരായ മാര്‍ഗത്തില്‍ ചിന്തിപ്പിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നാട്ടുകാര്‍.
















