തൃശൂര്‍ : പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ. ‘ യുവതലമുറയ്‌ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട് ‘ എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത് .
എന്നാൽ പൊലീസുകാരെ അക്രമിക്കുകയും, പെപ്പർ സ്പ്രേ ചെയ്യുകയും, വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുന്നവരാണോ സമാധാനപരമായി പ്രതിഷേധിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നത് . സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആരും തല്ലാറില്ല . ഡൽഹി എസിപി പോലും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് . ഇത്തരത്തിലുള്ള അക്രമികളെ നിങ്ങൾ എത്രനാൾ പിന്തുണയ്‌ക്കും . ഇത്തരം സംഘങ്ങളുടെ ലക്ഷ്യമെന്താണെന്ന് മനസിലാക്കിയാകണം പ്രതികരിക്കേണ്ടതെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു.













