കൊച്ചി: ഫാക്ടും സ്വകാര്യ കമ്പനിയുംതമ്മില്‍ കൈകോര്‍ക്കുന്നതിന്റെ പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണെന്ന് ആരോപണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രോ ഇംപക്‌സ് എന്ന സ്ഥാപനവുമായിട്ടാണ് ഫാക്ട് വിപണനകരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഫാക്ടിന്റെ വളം വാങ്ങുന്നവര്‍ സ്വകാര്യകമ്പനിയുടെ ഉല്‍പന്നവും വാങ്ങണം. ഫാക്ടംഫോസ് വാങ്ങുന്ന കര്‍ഷകനാണ് ഇൗ ദുര്‍ഗതി. അഗ്രോ ഇംപക്‌സിന്റെ ഉല്‍പന്നമായ ‘ജീവന്‍ഭൂമി’ ഒരു കിലോ പാക്കറ്റിന് 5000 രൂപയാണ് വില. ഇതില്‍ അടങ്ങിയിരിക്കുന്നത് 98 ശതമാനവും കുമ്മായമാണ്. കൂടാതെ മെഗ്‌നീഷ്യം കാര്‍ബണ്‍, സിലിക്കണ്‍ ഡയോക്‌സയിഡ്, അലൂമിനിയം ഓക്‌സയിഡ് തുടങ്ങിയവയാണ് ഇത് രണ്ട് ശതമാനമാണ് വരുന്നത്.
ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നതിന് മുമ്പ് അതാത് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇതിന്റെ വിപണനം. കഴിഞ്ഞ സെപ്തംബറില്‍ ഹൈദരാബാദില്‍വച്ചാണ് ഉല്‍പ്പന്നം വിപണിയില്‍ ഇറക്കിയത്. എന്നാല്‍ കര്‍ഷകരില്‍നിന്നും ഡീലര്‍മാരില്‍നിന്നും ഉയര്‍ന്ന വ്യാപക പരാതിയെത്തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഫാക്ട് രാജ്യത്തിന്റെ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കിയിട്ടുള്ള സല്‍പ്പേര് ഉപയോഗിച്ച് സ്വകാര്യസ്ഥാപനത്തിന്റെ വിപണനതന്ത്രം പ്രോത്‌സാഹിപ്പിക്കുന്നതിന്റെ പിന്നില്‍ ഫാക്ടിലെ ചില ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം.
















