Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jul 26, 2026, 06:23 am IST
inKerala
സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

തിരുവനന്തപുരം: കോക്രോച്ചുകളുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ പോയവരോട്… സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഞങ്ങളുടെ സങ്കടങ്ങള്‍ കൂടി കേട്ടുകൂടെയെന്ന് ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍. ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തതെങ്കില്‍ ഞങ്ങള്‍ പഠിച്ച് പരീക്ഷയെഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജീവിതം തെരുവിലാകുന്ന അവസ്ഥയിലുള്ളവരാണ്.

സ്‌കൂളുകളിലെ ഡിവിഷന്‍ ഫോള്‍ ഒഴിവാക്കാനും അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആയി പുനക്രമീകരിക്കാനും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ റിലേ നിരാഹാര സമരം നടത്തിവരികയാണ് എല്‍പിഎസ്ടി അസോസിയേഷന്‍.

സര്‍ക്കാര്‍ തീരുമാനം എടുത്തെങ്കില്‍ റാങ്ക് ലിസ്റ്റിലുള്ള നിരവധി പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. കഴിഞ്ഞ 15ന് വിദ്യാലയങ്ങളിലെ സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. അതിന് മുമ്പ് ഉത്തരവ് ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ഉണ്ടായില്ല.

സമരം 21-ാം ദിവസത്തിലേക്ക് കടക്കുന്നു. ഭരണപക്ഷമായ യുഡിഎഫോ പ്രതിപക്ഷമായ എല്‍ഡിഎഫോ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ദല്‍ഹിയില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പോയിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും അവിടെ തമ്പടിച്ചു. എന്നാല്‍ വിളിപ്പാടകലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന തങ്ങളെ കാണാന്‍ അവര്‍ക്ക് സമയമില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ഈ വിഷയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ തീരുമാനമെടുക്കും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനോട് ആവശ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും ഇത്രയും ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് സമരസമിതി പറഞ്ഞു.

കടുത്ത വെയിലും ഇടയ്‌ക്കിടെ പെയ്യുന്ന മഴയും വകവെയ്‌ക്കാതെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് രാപകലില്ലാതെ സമരപ്പന്തലില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള പോരാട്ടം നടത്തുന്നത്. നിരാഹാരസമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ നിരവധി ഉദ്യോഗാര്‍ത്ഥികളെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി വിട്ട ഉടന്‍ വീണ്ടും സമരപ്പന്തലിലേക്ക് തിരിച്ചെത്തുന്നുണ്ട്.

സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ മുട്ടിലിഴഞ്ഞും, മുഖത്ത് കരിവാരിത്തേച്ചും, കല്ലുപ്പില്‍ മുട്ടുകുത്തിയും ഇവര്‍ കരുണയ്‌ക്കായി കേണപേക്ഷിച്ചു. എന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ തല മുണ്ഡനം ചെയ്തുകൊണ്ടുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. നീതി ലഭിക്കും വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Tags: Kerala Lower Primary School Teachers (LPST) Rank Holders Associationരാപകല്‍ റിലേ നിരാഹാര സമരംDay-and-night relay hunger strikeKerala secretariatPSC Ranklist holders
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.