മാഡ്രിഡ്: ദക്ഷിണ കൊറിയന്‍ മിഡ്ഫീല്‍ഡര്‍ ലീ കാങ്-ഇന്‍ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് അത്‌ലറ്റിക് മാഡ്രിഡില്‍. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സാന്റ് ഷാര്‍മെയ്‌നി(പിഎസ്ജി)ല്‍ നിന്നാണ് ലീ കാങ്ങിന്റെ കൂടുമാറ്റം. 2031 വരെയാണ് കരാര്‍ എന്ന് പുതിയ താരത്തെ വരവേറ്റുകൊണ്ടുള്ള വിവരം ഔദ്യോഗികമായി അറിയിച്ച അത്‌ലറ്റിക്കൊ മാഡ്രിഡ് വ്യക്തമാക്കി.
25കാരനായ ലീ കാങ്ങിനെ 45 ദശലക്ഷം ഡോളറിനാണ് ഫ്രഞ്ച് ക്ലബ്ബില്‍ നിന്നും സ്പാനിഷ് ടീം റാഞ്ചിയിരിക്കുന്നത്. മൂന്ന് സീസണുകളിലായി പിഎസ്ജിയില്‍ കളിക്കുന്ന കൊറിയന്‍ താരം 124 മത്സരങ്ങളില്‍ പന്തു തട്ടി. 16 വീതം ഗോളുകളും ്‌സിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ഫ്രഞ്ച് വമ്പന്‍ ടീമിലേക്ക് പറക്കും മുമ്പ് സ്പാനിഷ് ക്ലബ്ബുകളായ വലന്‍സിയ, മയോര്‍ക ടീമുകള്‍ക്കായി ലീ കാങ് കളിച്ചിട്ടുണ്ട്.
2019ലാണ് ലീ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. കൊറിയക്കായി 50 മത്സരങ്ങള്‍ കളിച്ചു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും(2022, 2026) കൊറിയയുടെ പ്രധാന താരമായിരുന്നു.
















