കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കിളിരൂരില്‍ സംഘര്‍ഷം. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവുള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11-ാം വാര്‍ഡിലെ ബിജെപി സമത്വമുന്നണി സ്ഥാനാര്‍ത്ഥി ധന്യ.വി.ദാസിന്റെ ഭര്‍ത്താവ് അഭിലാഷ്, സന്തോഷ്, സജിമോന്‍, അനില്‍കുമാര്‍ എന്നിവരെയാണ് കുമരകം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാജയഭീതിപൂണ്ട സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സമസ്തമുന്നണിയുടെ നേതൃത്വത്തില്‍ കിളിരൂരില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടക്കും.
















