ശാസ്താംകോട്ട: കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മദ്രസ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മദ്രസ അധ്യാപകൻ അറസ്റ്റിലായത്.
ഫോർട്ട് കൊച്ചി സ്വദേശി സജീർ ഫാത്വിഹി(27)യാണ് പിടിയിലായത്. വിദ്യാർഥി നേരിട്ട് ശാസ്താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോക്സോവകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. മറ്റു കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
















