കൊല്ലം: തേവലക്കര ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ കള്ളവോട്ട് നടന്നതായി പരാതി. വാര്‍ഡിലെ രണ്ടാംഭാഗം ക്രമനമ്പറില്‍ അര്‍ച്ചന വിഹാറില്‍ അര്‍ച്ചനയാണ് രണ്ട് സ്ഥലങ്ങളില്‍ വോട്ട് ചെയ്തതായി ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. ബിജെപി ബൂത്ത് പ്രസിഡന്റ് മനോജാണ് പരാതിക്കാരന്‍.
















